ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ​കേ​ന്ദ്രം ത​ക​ർ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധ സം​ഗ​മം
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: നാ​ലു​മാ​സ​മാ​യി തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​ധാ​ന​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ​കേ​ന്ദ്രം ത​ക​ർ​ത്ത​തി​നെ​തി​രേ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി.

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ദ​ക്ഷി​ണേ​ന്ത്യ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ചും സ​മ​ര​പ​ന്ത​ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തും ക​ർ​ഷ​ക​സ​മ​രം ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ. വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ജെ. പീ​റ്റ​ർ, അ​ഡ്വ. സ​ജി​ത, ഷാ​ജി തു​ണ്ട​ത്തി​ൽ, ജോ​സ് ക​ണ്ണം​കു​ളം, ജെ​യിം​സ് കോ​ലാ​നി, കെ.​എം. സാ​ബു, സെ​ബാ​സ്റ്റ്യ​ൻ എ​ബ്രാ​ഹം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.