നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ്; സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നെ​ന്ന് ഡി​സി​സി
Friday, March 5, 2021 10:04 PM IST
അ​ടി​മാ​ലി: ഭൂ ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു വി​ളി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.
ഭൂ​പ​തി​വ് ച​ട്ടം സ​മ​യോ​ചി​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ട്ടി​യ അ​ലം​ഭാ​വം പൊ​റു​ക്കാ​ൻ ക​ഴി​യാ​ത്ത തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ൻ ക​ട്ട​പ്പ​ന​യി​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലും ഇ​ത് സം​ബ​ന്ധി​ച്ച് ഒ​ര​ക്ഷ​ര​വും ഉ​രി​യാ​ടി​യി​ല്ല. മു​ഖ്യ​മ​ന്ത്രി ഇ​ടു​ക്കി​യി​ൽ നി​ന്നും പോ​യ ശേ​ഷ​മാ​ണ് കേ​ര​ള​മാ​കെ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​യി​ൽ നി​ന്നും ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 22/2/2021 ലും 2-12 2020​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​യ​ത്.
2016ൽ ​ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഇ​റ​ക്കി​യ ഒ​രു സ​ർ​ക്കു​ല​റി​ന്‍റെ പേ​രി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യെ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. ആ​ദ്യം എ​ട്ടു വി​ല്ലേ​ജു​ക​ളി​ലും പി​ന്നെ ജി​ല്ല മു​ഴു​വ​നും ഇ​പ്പോ​ൾ സം​സ്ഥാ​ന​മൊ​ട്ടാ​ക​യും നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
2019 ന് ​ഡി​സം​ന്പ​ർ 17 ന് ​സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി അ​ട്ടി​മ​റി​ച്ചു.
ഇ​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് ഒ​ൻ​പ​തി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ്ണ​യും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ത്തു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു