തൊ​ടു​പു​ഴ ബ​സ് ടെ​ർ​മി​ന​ൽ തു​റ​ന്നു ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, March 5, 2021 10:04 PM IST
തൊ​ടു​പു​ഴ: കെഎസ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.
ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കി പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
ഇ​തി​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 15 ന​കം കെഎ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെഎസ്ആ​ർ​ടി​സി എം​ഡി​യി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ സി​വി​ൽ, സ്ട്ര​ക്ച​റ​ൽ പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വൈ​ദ്യു​തീ​ക​ര​ണം, അ​ഗ്നി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ, സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ന്നി​വ ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് കെ​ട്ടി​ട ന​ന്പ​രും ല​ഭ്യ​മാ​ക്ക​ണം.
ഇ​തി​നാ​യി ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക​യ​ട​ക്കം 7.23 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രൂ​ക്ഷ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഡോ. ​പി.​സി. അ​ച്ച​ൻ കു​ഞ്ഞ്, മ​നോ​ജ് കോ​ക്കാ​ട്ട്, ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഐ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.