അ​ച്ഛ​നും മ​ക​നും ന​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു
Tuesday, March 2, 2021 10:57 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ന്ന പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് വ​ണ്ടി​പ്പെ​രി​യാ​റി​ൽ പി​താ​വും മ​ക​നും നാ​ലു​കി​ലോ​മീ​റ്റ​ർ ന​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ധ​ർ​മാ​വ​ലി സ്വ​ദേ​ശി​യാ​യ കു​ഞ്ഞു​മോ​നും മ​ക​ൻ സ​നീ​ഷു​മാ​ണ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി എ​ത്തി​യ​ത്.

ബോ​ധ​വ​ൽ​ക​ര​ണ
ക്യാ​ന്പ്

ചെ​റു​തോ​ണി: ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. വി​മോ​ച​നം എ​ന്ന പേ​രി​ൽ മു​രി​ക്കും​വ​യ​ൽ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​പ്പ​ല​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ട്രെ​ബ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മു​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ഫി​നാ​ൻ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ഡിം​പി​ൾ മാ​ഗി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​ഞ്ജു, രാ​ഹു​ൽ സ​ന്തോ​ഷ്, ഗം​ഗാ വി​ജ​യ​ൻ, സാ​ന്ദ്ര, വീ​ണ പി. ​നാ​യ​ർ, എം.​ബി. ഹ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ഉൗ​രു​മൂ​പ്പ​ൻ കെ.​കെ. ചെ​ല്ല​പ്പ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​എ​ൽ. ജോ​സ​ഫ്, റാ​ണി ച​ന്ദ്ര​ശേ​ഖ​ര​ൻ, ഇ​ന്ദു ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​കെ. മ​ഹേ​ഷ് കു​മാ​ർ ക്ലാ​സ് ന​യി​ച്ചു