ഇ​ടു​ക്കി പാ​ക്കേ​ജ് വെ​റും ത​ട്ടി​പ്പ്: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Saturday, February 27, 2021 10:35 PM IST
തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 12,000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് വെ​റും ത​ട്ടി​പ്പാ​ണെ​ന്നും ഇ​തി​ന് ഓ​ശാ​ന പാ​ടു​ന്ന ഇ​ടു​ക്കി എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ ജ​ന​ങ്ങ​ളോ​ട് സ​മാ​ധാ​നം പ​റ​യേ​ണ്ടി വ​രു​മെ​ന്നും മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ്ര​സ്താ​വി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു ബ​ജ​റ്റി​ലും പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജു​ക​ൾ ക​ട​ലാ​സി​ൽ മാ​ത്രം നി​ൽ​ക്കു​ന്പോ​ൾ, തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ൻ​പു ന​ട​ത്തി​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം വെ​റും ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ട്.വി​ല​ത​ക​ർ​ച്ച​യും ക​ട​ബാ​ധ്യ​യും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​രോ​ട് ഇ​തു​പോ​ലെ ക്രൂ​ര​ത ഒ​രു സ​ർ​ക്കാ​രും കാ​ണി​ക്കാ​ൻ​പാ​ടി​ല്ല. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്കു ഒ​രു വ​ർ​ഷം കൂ​ടി മൊ​റൊ​ട്ടോ​റി​യം നീ​ട്ടി ന​ൽ​ക​ണം. ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.