അ​ടി​മാ​ലി​യി​ൽ ബ​സ് കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Friday, February 26, 2021 10:26 PM IST
അ​ടി​മാ​ലി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ടി​മാ​ലി​യി​ൽ ബ​സ് കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബ​സു​ട​മ​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു അ​ടി​മാ​ലി​യി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ന്ധ​ന നി​കു​തി​യി​ൽ കു​റ​വു വ​രു​ത്തു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്ക്രാ​പ് പോ​ളി​സി​യി​ൽ 15 വ​ർ​ഷം കാ​ലാ​വ​ധി 20 വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്തു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ ബ​സ് വ്യ​വ​സാ​യ​ത്തേ​യും ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. അ​ടി​മാ​ലി യൂ​ണി​റ്റി​നു കീ​ഴി​ലെ ബ​സ് ഉ​ട​മ​ക​ളും ഓ​പ്പ​റേ​റ്റ​ർ​മാ​രും ബ​സ് ജീ​വ​ന​ക്കാ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.