യൂ​ത്തു​കോ​ണ്‍​ഗ്ര​സി​ന്‍റെ പി​എ​സ് സി ​ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Wednesday, February 24, 2021 10:15 PM IST
ക​ട്ട​പ്പ​ന: പി​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പി​എ​സ് സി ​നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ടും പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ​തി​രെ​യും സ​മ​രം​ചെ​യ്യു​ന്ന റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന​യി​ലു​ള്ള ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ലെ ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ക​ട്ട​പ്പ​ന രാ​ജീ​വ് ഭ​വ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു​ന​ട​ന്ന ധ​ർ​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ​യും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ​യും യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​രോ​പി​ച്ചു.

ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​വാ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യെ​ങ്കി​ലും ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​ൻ​മാ​റി​യ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി, ബി​ജോ മാ​ണി, പി.​ജെ. ജോ​മോ​ൻ, പ്ര​ശാ​ന്ത് രാ​ജു, ഷി​ൻ​സ് ഏ​ലി​യാ​സ്, മോ​ബി​ൻ മാ​ത്യു, ടി.​എ​ൽ. അ​ക്ബ​ർ, ജോ​ബി​ൻ മാ​ത്യു, ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, ബി​ലാ​ൽ സ​മ​ദ്, ജോ​ബി സി. ​ജോ​യി, കെ.​എ​സ്. സ​ജീ​വ്, എ​ബി​ൻ കു​ഴി​വേ​ലി, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.