ഇ​ട​വെ​ട്ടി വ​നമേ​ഖ​ല​യി​ലെ ആ​രോ​ഗ്യ ഉ​ദ്യാ​ന​ത്തി​ൽ മാ​ലി​ന്യനി​ക്ഷേ​പം
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ: ആ​രോ​ഗ്യ ഉ​ദ്യാ​ന​മാ​യി സം​ര​ക്ഷി​ക്കു​ന്ന ഇ​ട​വെ​ട്ടി വ​ന​ത്തോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം. എം​വി​ഐ​പി ക​നാ​ൽ റോ​ഡ​രി​കി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ നാ​ട്ടു​കാ​രാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച് സം​ര​ക്ഷി​ക്കു​ന്ന മ​ര​ത്തൈ​ക​ൾ​ക്കി​ട​യി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ടി.​എം. മു​ജീ​ബിെ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളു​ടെ ആ​ശു​പ​ത്രി രേ​ഖ ല​ഭി​ക്കു​ക​യും ഈ ​വി​വ​രം ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ഴ​യ​ട​പ്പി​ക്കാ​നോ കേ​സ് എ​ടു​ക്കാ​നോ ത​യാ​റാ​കാ​തെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച വ്യ​ക്തി​ക്ക് അ​നൂ​കൂ​ല​മാ​യി പ​ഞ്ചാ​യ​ത്ത് നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം.
നാ​ല​ര വ​ർ​ഷം മു​ന്പ് ആ​യി​ര​ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഏ​ഴ് ദി​വ​സം എ​ടു​ത്താ​ണ് തൊ​ടു​പു​ഴ​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്ന ഇ​വി​ടം ശു​ചീ​ക​രി​ച്ച​ത്.
കൂ​ടാ​തെ വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള ആ​യി​ര​ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ഇ​വി​ടെ ന​ട്ടു പി​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്നു മു​ത​ൽ നാ​ട്ടു​കാ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്ന ന​ട​പ​ടി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.