പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി: ജി​ല്ല​യി​ൽ 12 റോ​ഡു​ക​ൾ​ക്ക് അം​ഗീ​കാ​രം-​എം​പി
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ: പി​എം​ജി​എ​സ്‌വൈ (ഫേ​സ്-3) പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 12 റോ​ഡു​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 76.91കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 64.93 കോ​ടി രൂ​പ ചെ​ല​വുവ​രു​ന്ന 12 റോ​ഡു​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന​ത​ല സാ​ങ്കേ​തി​ക സ​മി​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​ത്.
ലാ​ൻ​ഡ്രം-​പു​തു​വ​ൽ- ഓ​ൾ​ഡ് പാ​ന്പ​നാ​ർ റോ​ഡ്, ആ​ന​കു​ത്തി വ​ള​വ്-​രാ​ജ​മു​ടി-​പ​രു​ന്തും​പാ​റ റോ​ഡ്, മ്ലാ​മ​ല മൂ​ങ്ക​ലാ​ർ -വെ​ള്ളാ​രം​കു​ന്ന് റോ​ഡ്, മ്ലാ​മ​ല- കൊ​ടു​വാ​ക്ക​ര​ണം സെ​ക്ക​ൻ​ഡ് ഡി​വി​ഷ​ൻ റോ​ഡ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ- പ​രു​ന്തും​പാ​റ റോ​ഡ്, ഗു​ഹാ​ന​ന്ത​പു​രം-​വേ​ട്ട​ക്കാ​ര​ൻ കോ​വി​ൽ റോ​ഡ്, തെ​ങ്ങും​പി​ള്ളി- വാ​ഴേ​ക്ക​വ​ല- പാ​ച്ചോ​ലി​പ്പ​ടി- രാ​ജ​കു​മാ​രി റോ​ഡ്, മു​ണ്ടി​യെ​രു​മ-​കോ​ന്പ​യാ​ർ-​പാ​ന്പാ​ടും​പാ​റ-​കു​രി​ശു​മ​ല റോ​ഡ് , ക​ഞ്ഞി​ക്കു​ഴി - കൊ​ച്ചു​ചേ​ല​ച്ചു​വ​ട് റോ​ഡ്, ആ​ന​വി​ര​ട്ടി- 200 ഏ​ക്ക​ർ റോ​ഡ്, വെ​ണ്‍​മ​ണി- ആ​ന​ക്കു​ഴി റോ​ഡ് എ​ന്നി റോ​ഡു​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ട​ത്.
ഈ ​റോ​ഡു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ല​യി​ൽ പി​എം​ജി​എ​സ് വൈ ഫേ​സ് 3-ൽ ​ആ​കെ 133 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
കു​ഞ്ചി​ത്ത​ണ്ണി ഉ​പ്പാ​ർ-​ടി ക​ന്പ​നി റോ​ഡ്, ക​ന്പി​ളി​ക​ണ്ടം-​മ​ങ്കു​വാ റോ​ഡ്, മാ​ങ്കു​ളം-​താ​ളും​ക​ണ്ടം-​വി​രി​ഞ്ഞ​പാ​റ റോ​ഡ്, വെ​ണ്മ​ണി- പ​ട്ട​യ​ക്കു​ടി-​മീ​നു​ളി​യാ​ൻ-​വ​രി​ക്ക​മു​ത്ത​ൻ റോ​ഡ്, ഉ​ടു​ന്പ​ന്നൂ​ർ- കൈ​ത​പ്പാ​റ റോ​ഡ്, വി​മ​ല​ഗി​രി - പാ​ണ്ടി​പ്പാ​റ റോ​ഡ്, പ്രി​യ​ദ​ർ​ശി​നി​മേ​ട്- ഗു​രു​മ​ന്ദി​രം റോ​ഡ്, റേ​ഷ​ൻ​ക​ട- ഉ​പ്പു​തോ​ട്- അ​ന്പ​ല​മേ​ട് റോ​ഡ്, വാ​ത്തി​ക്കു​ടി- എ​സ്ടി കോ​ള​നി റോ​ഡ്, കൈ​ത​പ്പാ​റ- മ​ണി​യാ​റ​ൻ​കു​ടി റോ​ഡ്, ലൂ​ർ​ദ് മാ​താ​പ​ള്ളി-​ക​ട്ട​പ്പ​ന റോ​ഡ്, കു​ള​പ്പാ​റ​ച്ചാ​ൽ- ന​ടു​മ​റ്റം റോ​ഡ്, കൊ​ടി​കു​ത്തി- തൊ​യ്പ്പാ​റ റോ​ഡ് എ​ന്നി13 റോ​ഡു​ക​ളു​ടെ ഡി​പി​ആ​ർ ത​യാാ​റാ​ക്കി വ​രു​ന്നു​വെ​ന്നും ഈ ​മാ​സം ത​ന്നെ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എം​പി​പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച പി ​എം ജി ​എ​സ് വൈ ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 2020 ൽ ​അ​നു​വ​ദി​ച്ച 33 കോ​ടി രൂ​പ​യു​ടെ പ്ര​വൃത്തി​ക​ൾ ന​ട​ന്നു വ​രു​ന്ന​താ​യും എം​പി അ​റി​യി​ച്ചു.