ഇടുക്കി: ബജറ്റ് ജില്ലയുടെ സമഗ്രവികസനത്തിന് വഴിതെളിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. നിലവിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനായി ചെലവഴിക്കുന്ന 245 കോടി രൂപയ്ക്കു പുറമെ 1000 കോടിയാണ് അധികമായി അനുവദിച്ചിരിക്കുന്നത്.
ഇടുക്കി പാക്കേജ് ഈ സാന്പത്തിക വർഷത്തിൽ പ്രാവർത്തികമാക്കും. ഇടുക്കിയിൽ കാർഷിക സംസ്ക്കരണ വ്യവസായങ്ങൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെയും ചക്കപോലുള്ള പഴവർഗങ്ങളുടെയും കൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകരുടെയും ക്ഷീര കാർഷിക മേഖലയുടെയും സമഗ്രവികസനത്തിന് വഴിയൊരുക്കും.
ചുരുളി, ആൽപ്പാറ മഴുവടികോളനി-കൊച്ചു ചേലച്ചുവട് ഇടയ്ക്കാട് കത്തിപ്പാറ റോഡ് വികസനം, പാറത്തോട് ടൗണ്‍ കാർഷിക വിപണി, പള്ളിക്കാമാലിപ്പടി ഇരുമലക്കപ്പ് ചിന്നാർനിരപ്പ്ചെന്പകപ്പാറ റോഡ് വികസനം, കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോ നവീകരണം, ഇടുക്കി സ്മാരക ടൂറിസം വില്ലേജ്, ഹിൽവ്യൂ പാർക്ക്, കാൽവരിമൗണ്ട് പാൽക്കുളംമേട്, കല്യാണത്തണ്ട് അഞ്ചുരുളി തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഇടുക്കി ഇക്കോ ടൂറിസം പദ്ധതി, ഇടുക്കി ഡാം പ്രതലമാക്കി ലേസർ ഷോയും, ഇടുക്കി ജലാശയത്തിൽ ബോട്ടിംഗും, കാൽവരിമൗണ്ട് -മൂന്നാർ ടൂറിസം ഹൈവേ.
ഇടുക്കിയിൽ മൾട്ടിപ്പർപ്പസ് സ്റ്റേഡിയം, ഡോർമിറ്ററി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസ് നിർമാണം, ഇടുക്കി മിനിസിവിൽ സ്റ്റേഷൻ കെട്ടിട നിർമാണം, കട്ടപ്പന മിനിസിവിൽ സ്റ്റേഷൻ രണ്ടാംഘട്ട നിർമാണം, ജില്ലാ ഫിഷറീസ് ഓഫീസ് കെട്ടിട നിർമാണം, കൊന്നത്തടിയിൽ ഇടുക്കി ബ്രാന്റ് മൂല്യവർധിത ഉത്പന്ന നിർമാണ ശാല, പച്ചക്കറികൾ കേടുകൂടാതെ സംരക്ഷിക്കാൻ കേന്ദ്രീകൃത ശീതീകരണ സംവിധാനം, ജില്ലാ പഞ്ചായത്ത് സ്ഥലത്ത് കാർഷിക കോളജ്, ചെറുതോണി ടൗണ്‍ പുനരുദ്ധാരണം.
മുരിക്കാശേരി -കീരിത്തോട് റോഡ്, കീരിത്തോട് ആറാംകൂപ്പ് - പെരിയാർവാലി റോഡ് , തോപ്രാംകുടി - കാൽവരിമൗണ്ട് റോഡ്, തട്ടേക്കണ്ണി -പഴയരിക്കണ്ടം ഈട്ടിക്കവല റോഡ്, വെണ്മണി - പനംകുട്ടി റോഡ്, നത്തുകല്ല് -അഞ്ചുരുളി കോളനി റോഡ്, പാണ്ടിപ്പാറക്ഷേത്രംപടി- ജോസ്പുരം റോഡ്, നിരപ്പേൽപ്പടി- പൊ·ുടി റോഡ്, നരിയന്‍പാറ - ചേന്പളം റോഡ്, അഞ്ചാംമൈൽ- കൊന്പൊടിഞ്ഞാൽ റോഡ്, കാരിത്തോട്-പെരിഞ്ചാംകുട്ടി എന്നീ റോഡുകളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.