ഏറ്റുമാനൂരിൽ വാഹനങ്ങളുടെ കൂട്ടയിടി: മൂന്നു പേർക്ക് പരിക്ക്
Friday, September 18, 2020 11:15 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: കാ​​റും സ്കൂ​​ട്ട​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മൂ​​ന്നു പേ​​ർ​​ക്ക് പ​​രി​​ക്ക്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് എം​​സി റോ​​ഡി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം പ​​ടി​​ഞ്ഞാ​​റേ ന​​ട​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​പ​​ക​​ട​​ത്തി​​ൽ ഗു​രു​ത​ര​മാ​യി പ​​രി​​ക്കേ​​റ്റ ഓ​​ട്ടോ ഡ്രൈ​​വ​​ർ പേ​​രൂ​​ർ ക​​ന്നു​​വെ​​ട്ടു​​മു​​ക​​ളേ​​ൽ രാ​​ഹു​​ൽ​​രാ​​ജ് (23)നെ ​​തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി ന​​ഴ്സാ​​യ ത​​വ​​ള​​ക്കു​​ഴി നെ​​ടു​​ന്പാ​​യ​​ത്ത് സ​​ന്ധ്യ(34), തൃ​​പ്പൂ​​ണി​​ത്തു​​റ സൗ​​ത്ത് പ​​റ​​വൂ​​ർ കൊ​​ച്ചു​​പാ​​ല​​ത്തു​​ങ്ക​​ൽ ദി​​ലീ​​ഷ് ജോ​​ണ്‍ (39) എ​​ന്നി​​വ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു. ഇ​​രു​​വ​​രെ തെ​​ള്ള​​ക​​ത്തെ ര​​ണ്ടു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലാ​യി പ്ര​​വേ​​ശി​​പ്പി​​ച്ചു.
ന​​ഴ്സാ​​യ സ​​ന്ധ്യ നൈ​​റ്റ് ഡ്യൂ​​ട്ടി​​ക്കാ​​യി സ്കൂ​​ട്ട​​റി​​ൽ പോ​​കു​​ന്ന​​തി​​നി​​ട​​യി​​ൽ രാ​​ഹു​​ൽ​​രാ​​ജ് ഓ​​ടി​​ച്ചി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട ഓ​​ട്ടോ​​റി​​ക്ഷ ദി​​ലീ​​ഷ് ജോ​​ണ്‍ ഓ​​ടി​​ച്ചി​​രു​​ന്ന കാ​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി.
അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ ദി​​ലീ​​ഷ് ജോ​​ണ്‍ അ​​ടൂ​​ർ കോ​​ട​​തി​​യി​​ൽ​നി​​ന്നും വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. കാ​​റി​​ൽ മ​​റ്റൊ​​രു അ​​ഭി​​ഭാ​​ഷ​​ക​​നും ക​​ക്ഷി​​യും കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​ങ്കി​​ലും ഇ​​രു​​വ​​രും പ​​രി​​ക്കു​​ക​​ളി​​ല്ലാ​​തെ ര​​ക്ഷ​​പെ​​ട്ടു. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.