ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, August 14, 2020 10:19 PM IST
ക​ടു​ത്തു​രു​ത്തി: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​പ്പാ​ഞ്ചി​റ വ​യ​ലാ​ക്ക​ൽ ഐ​സ​ക്ക് (ഇ​ത്താ​ക്ക്-70) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ ആ​പ്പാ​ഞ്ചി​റ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബൈ​ക്കി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണു ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഐ​സ​ക്കി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​വി​ഡ് ടെ​സ്റ്റി​ന്‍റെ ഫ​ലം വ​ന്ന ശേ​ഷ​മെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കൂ. സഹോദരങ്ങൾ: കു​ട്ട​പ്പ​ൻ, കു​ഞ്ഞു​കു​ഞ്ഞ്, ബേ​ബി, ജ​യിം​സ്, ലി​ല്ലി, മോ​ളി, പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ.