റ​​ബ​​ർ ആ​​ക്ട് റ​​ദ്ദാ​​ക്കാ​​നു​​ള്ള നീ​​ക്കം ക​​ർ​​ഷ​​ക ദ്രോ​​ഹ​​മെ​​ന്ന്
Sunday, July 12, 2020 10:07 PM IST
കോ​​ട്ട​​യം: റ​​ബ​​ർ ആ​​ക്ട് റ​​ദ്ദാ​​ക്കാ​​നു​​ള്ള നീ​​ക്കം ക​​ർ​​ഷ​​ക ദ്രോ​​ഹ​​മെ​​ന്ന് നാ​​ഷ​​ണ​​ൽ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് റ​​ബ​​ർ പ്രൊ​​ഡ്യൂ​​സേ​​ഴ്സ് സൊ​​സൈ​​റ്റീ​​സ്. റ​​ബ​​ർ ആ​​ക്ട് പൂ​​ർ​​ണ​​മാ​​യും റ​​ദ്ദാ​​ക്കാ​​നോ ഭേ​​ദ​​ഗ​​തി വ​​രു​​ത്താ​​നോ ഉ​​ള്ള നീ​​ക്ക​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ക്ക​​ണം. ക​​ർ​​ഷ​​ക​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ആ​​രാ​​യാ​​നും മു​​ഖ​​വി​​ല​​യ്ക്കെ​​ടു​​ക്കാ​​നും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നു സൊ​​സൈ​​റ്റീ​​സ് ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
റ​​ബ​​ർ ബോ​​ർ​​ഡി​​ൽ യ​​ഥാ​​ർ​​ഥ ക​​ർ​​ഷ​​ക പ്ര​​തി​​നി​​ധി​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും റ​​ബ​​ർ ആ​​ക്ട് റ​​ദ്ദാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രെ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ശ​​ബ്ദ​​മു​​യ​​ർ​​ത്ത​​ണ​​മെ​​ന്നും ജോ​​ർ​​ജ് ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.