മാ​ട​പ്പ​ള്ളി സി​എ​സ് യു​പി സ്കൂ​ളി​ന് ഒ​ന്പ​ത് ടി​വി​ക​ൾ ന​ൽ​കി ച​ങ്ങാ​തി​ക്കൂ​ട്ടം
Friday, July 10, 2020 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: നി​​ർ​​ധ​​ന​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​ന് മാ​​ട​​പ്പ​​ള്ളി സി​​എ​​സ് യു​​പി സ്കൂ​​ളി​​ലേ​​ക്ക് സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് ജ്യോ​​തി ഒ​​രു ടി​​വി ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ്കൂ​​ളി​​ലെ 1995 -97 ബാ​​ച്ച് പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വാ​​ട്ട്സ് ‌ആ​പ്പ് ഗ്രൂ​​പ്പാ​​യ ച​​ങ്ങാ​​തി​​ക്കൂ​​ട്ടം ഹെ​​ഡ്മി​​സ്ട്ര​​സി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് സ്കൂ​​ളി​​നു ന​​ൽ​​കി​​യ​​ത് ഒ​​ന്ന​​ല്ല ഒ​​ന്പ​​തു ടി​​വി​​ക​​ൾ. സ്കൂ​​ളി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങാ​​തി​​ക്കൂ​​ട്ടം അ​​ഡ്മി​​ൻ ദീ​​പ​​ക് ദേ​​വ​​സ്യ വാ​​ത്താ​​ച്ചി​​റ ടി​​വി​​ക​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് ജ്യോ​​തി​​ക്ക് സ​​മ്മാ​​നി​​ച്ചു.
മാ​​ട​​പ്പ​​ള്ളി സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റും സ്കൂ​​ൾ മാ​​നേ​​ജ​​രു​​മാ​​യ ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗം ബ​​ന്ദു ജോ​​സ​​ഫ്, ടി.​​എ​​സ്.​ ബാ​​ല​​ച​​ന്ദ്ര​​ൻ, സ​​ജി പാ​​റ​​ട​​യി​​ൽ, ആ​​ർ.​​ജെ.​ ജോ​​ബി, ജി​​ന്‍റാ നാ​​രാ​​യ​​ണ​​ൻ, ബി​​നു തെ​​ക്കേ​​ക്ക​​ര, ദീ​​പ എ​​സ്.​ നാ​​യ​​ർ, ക​​വി​​ത എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ണ്‍​ലൈ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​ന​​സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​സാ​​ഫ് ബാ​​ങ്കി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി ബ്രാ​​ഞ്ചി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ 33-ാം വാ​​ർ​​ഡി​​ലെ അ​ങ്ക​ണ​വാ​​ടി​​ക്കു ടി​വി ന​​ൽ​​കി.
ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ജ​​സി വ​​ർ​​ഗീ​​സി​​നു ടി​​വി ന​​ൽ​​കി ബാ​​ങ്ക് മാ​​നേ​​ജ​​ർ രാ​​ഗേ​​ഷ് പൈ ​​നി​​ർ​​വ​​ഹി​​ച്ചു. കൗ​​ണ്‍​സി​​ല​​ർ സി​​ബി തോ​​മ​​സ് പാ​​റ​​ക്ക​​ൽ, എ​​ബി ജോ​​ർ​​ജ്, ശ്ര​​ദ്ധ അ​​ല​​ക്സ്, റെ​​ജി തോ​​മ​​സ്, ര​​ത്ന​​മ്മ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.