മ​ദ്യ​വി​ല്പ​നശാ​ല​ക​ൾ സ​ജീ​വ​മാ​യി
Thursday, May 28, 2020 9:29 PM IST
പാ​ലാ: സ​ർ​ക്കാ​ർ ആ​പ്പ് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ സ​ജീ​വ​മാ​യി. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ബീ​വ​റേ​ജി​ന്‍റെ​യും ബാ​റു​ക​ളു​ടെ​യും കൗ​ണ്ട​റു​ക​ൾ സ​ജീ​വ​മാ​യി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം 9.15 ഓ​ടെ മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ബെ​വ്കോ​യു​ടെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും മ​ദ്യ​ശാ​ല​ക​ളും ടൗ​ണി​ലെ ര​ണ്ടു ബാ​റു​ക​ളും ര​ണ്ടു ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ളു​മാ​ണ് പാ​ലാ​യി​ൽ വി​ല്പ​ന​ക്കാ​യി ഒ​രു​ങ്ങി​യി​രു​ന്ന​ത്. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്നതു കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ ക​ട​ക​ൾ​ക്ക് സ​മീ​പം എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സും ജീ​വ​ന​ക്കാ​രും കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ തി​ര​ക്ക് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​നാ​യി.
ക്യൂ​ആ​ർ കോ​ഡ് മൊ​ബൈ​ലി​ൽ ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ് ക​ട​ക​ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി കോ​ള​ങ്ങ​ൾ വ​ര​ച്ച് ഇ​തി​നു​ള്ളി​ലാ​ണ് ആ​വ​ശ്യ​ക്കാ​രെ നി​ർ​ത്തി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യ​തോ​തി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് കൗ​ണ്ട​റു​ക​ൾ ഏ​റെ​നേ​രം കാ​ലി​യാ​യി കി​ട​ന്നു. ബാ​റു​ക​ളി​ൽ ക്യൂ​ആ​ർ കോ​ഡ് സ്കാ​നിം​ഗ് മെ​ഷീൻ അ​ടി​ക്ക​ടി ഹാ​ങ്ങ് ആ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​റെ​നേ​രം കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ബാ​റു​ക​ളി​ലും കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. മെ​സേ​ജു​ക​ളി​ലൂ​ടെ​യു​ള്ള സേ​വ​ന​വും ഇ​ന്ന​ലെ ല​ഭ്യ​മാ​യി​ല്ല. ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ​യും പ്രാ​യ​മാ​യ​വ​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി.