ഓ​ട്ടോ​മാ​റ്റി​ക് മൈ​ക്ക് വി​ക​സി​പ്പി​ച്ച് കു​റു​മ​ണ്ണ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ
Wednesday, July 17, 2019 10:11 PM IST
കു​റു​മ​ണ്ണ്: സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ലെ അ​ട​ർ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ ഓ​ട്ടോ​മാ​റ്റി​ക് മൈ​ക്ക് വി​ക​സി​പ്പി​ച്ചു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ദി​ൽ​ജി​ത്ത് എം. ​രാ​ജ്, റി​തേ​ഷ് റി​ൻ​സ്, ടി.​എ​സ്. സെ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ക​ണ്ടു​പി​ടി​ച്ച സ്വ​യം പീ​രി​യ​ഡ് ബെ​ൽ അ​ടി​ക്കു​ന്ന ഇ​ല​ക്ട്രി​ക് ബെ​ല്ലി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് മൈ​ക്ക് വി​ക​സി​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​യ​ത്. സ്കൂ​ളി​ലെ പ്രാ​ർ​ഥ​നാ​സ​മ​യ​ങ്ങ​ളി​ലും പീ​രി​യ​ഡ് ബെ​ല്ല​ടി​ക്കു​ന്പോ​ഴും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന സ​മ​യ​ത്തും കൃ​ത്യ​സ​മ​യ​ത്ത് മ​നു​ഷ്യ​സ​ഹാ​യ​മി​ല്ലാ​തെ മൈ​ക്ക് സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ക​യും ഓ​ഫ് ആ​കു​ക​യും ചെ​യ്യു​ന്നു.
ഓ​ഫീ​സി​ലെ ഒ​രു സ്റ്റാ​ഫി​ന്‍റെ ജോ​ലി​യാ​യി​രു​ന്നു കൃ​ത്യ​സ​മ​യ​ത്ത് ബെ​ല്ല​ടി​ക്കു​ക​യും മൈ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത്. എ​ന്നാ​ൽ സ്മാ​ർ​ട്ട് ബെ​ല്ലും ഓ​ട്ടോ​മാ​റ്റി​ക് മൈ​ക്കും വ​ന്ന​തോ​ടെ ആ ​വ്യ​ക്തി​യു​ടെ സേ​വ​നം സ്കൂ​ളി​ലെ മ​റ്റു വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്ന​താ​യി ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​യി ജോ​സ​ഫ് പ​റ​ഞ്ഞു.
സ്മാ​ർ​ട്ട് ബെ​ല്ലും ഓ​ട്ടോ​മാ​റ്റി​ക് മൈ​ക്കും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു യൂ​ണി​റ്റി​ന് കേ​വ​ലം 3500 രൂ​പ​യേ ചെ​ല​വു​ള്ളൂ. സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ സം​വി​ധാ​നം മ​റ്റു സ്കൂ​ളു​ക​ൾ​ക്കും ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്കൂ​ളി​ലെ അ​ട​ൽ ലാ​ബ്. ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​യി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ നെ​ൽ​സ​ൺ അ​ല​ക്സ്, മോ​ളി​ക്കു​ട്ടി ജോ​ൺ എ​ന്നി​വ​രാ​ണ് അ​ട​ൽ ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.