എ​ൻ​സി​പി സ്ഥാ​പ​ക ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു
Sunday, June 16, 2019 11:02 PM IST
കോ​ട്ട​യം: ദേ​ശീ​യ​ത​ല​ത്തി​ൽ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ശ​ക്തി​ക​ളു​ടെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തെ​ളി​യി​ച്ച​താ​യി എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. എ​ൻ​സി​പി​യു​ടെ 21-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം കോ​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ണ​ക്കാ​രി അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് കെ.​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. ‌
സി​പിഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ൻ, എ​ൻ​സി​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം മാ​ണി സി.​കാ​പ്പ​ൻ, ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി. കു​ര്യ​ൻ, എ​ൻ​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ജി. ര​വീ​ന്ദ്ര​ൻ, സ​ലിം പി.​മാ​ത്യു, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സാ​ജു എം.​ഫി​ലി​പ്പ്, പി.​എ​സ്. നാ​യ​ർ, ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ജെ. ജോ​സ്മോ​ൻ, പി.​എ. താ​ഹ, ഞീ​ഴൂ​ർ വേ​ണു​ഗോ​പാ​ൽ, ടോ​മി ചെ​ങ്ങ​ങ്കേ​രി, എം.​പി. കൃ​ഷ്ണ​ൻ നാ​യ​ർ, എ​ൻ​വൈ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. താ​ഹ, വി.​ഡി. മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.