പ്ര​​ധാ​​ന സ്റ്റോ​​പ്പു​​ക​​ളി​​ൽ വെ​​യി​​റ്റിം​​ഗ് ഷെ​​ഡ് ഇ​​ല്ല; ന​​ന​​ഞ്ഞൊ​​ലി​​ച്ച് യാ​​ത്ര​​ക്കാ​​ർ
Sunday, June 16, 2019 10:59 PM IST
കോ​​ട്ട​​യം: മ​​ഴ ന​​ന​​ഞ്ഞും വെ​​യി​​ലു​​കൊ​​ണ്ടും യാ​​ത്ര​​ക്കാ​​ർ വ​​ല​​ഞ്ഞു. നാ​​ഗ​​ന്പ​​ട​​ത്തും ചാ​​ലു​​കു​​ന്നി​​ലു​​മാ​​ണ് യാ​​ത്ര​​ക്കാ​​ർ​​ക്ക് ന​​ര​​ക​​യാ​​ത​​ന അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. ര​​ണ്ടി​​ട​​ത്തും ബ​​സ് സ്റ്റോ​​പ്പു​​ക​​ളി​​ൽ വെ​​യി​​റ്റിം​​ഗ് ഷെ​​ഡ് ഇ​​ല്ല. മ​​ഴ ന​​ന​​ഞ്ഞൊ​​ലി​​ച്ചു നി​​ൽ​​ക്ക​​ണം. ക​​യ​​റി നി​​ൽ​​ക്കാ​​ൻ ഒ​​രു ക​​ട​​പോ​​ലു​​മി​​ല്ല എ​​ന്ന​​താ​​ണ് ഈ ​​ര​​ണ്ടി​​ട​​ത്തു​​മു​​ള്ള ദു​​രി​​തം.

നാ​​ഗ​​ന്പ​​ട​​ത്തെ ബ​​സ് സ്റ്റോ​​പ്പ് നേ​​ര​​ത്തേ പാ​​ല​​ത്തി​​ന് തെ​​ക്കു​​ഭാ​​ഗ​​ത്താ​​യി​​രു​​ന്നു. പു​​തി​​യ മേ​​ൽ​​പാ​​ലം പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ പാ​​ല​​ത്തി​​ന് തെ​​ക്കു​​ഭാ​​ഗ​​ത്ത് ബ​​സ് നി​​ർ​​ത്തു​​ന്ന​​ത് അ​​പ​​ക​​ടം സൃ​​ഷ്ടി​​ക്കും.
മാ​​ത്ര​​മ​​ല്ല ഇ​​വി​​ടെ യാ​​ത്ര​​ക്കാ​​ർ​​ക്ക് നി​​ൽ​​ക്കാ​​ൻ പോ​​ലും സ്ഥ​​ല​​മി​​ല്ല. ഇ​​തോ​​ടെ​​യാ​​ണ് സ്റ്റോ​​പ്പ് പാ​​ല​​ത്തി​​ന് വ​​ട​​ക്കു ഭാ​​ഗ​​ത്തേ​​ക്ക് മാ​​റ്റി​​യ​​ത്. അ​​വി​​ടെ​​യാ​​ക​​ട്ടെ ഒ​​രു ത​​ണ​​ൽ​​വൃ​​ക്ഷം പോ​​ലു​​മി​​ല്ല. വെ​​യി​​ലും മ​​ഴ​​യു​​മേ​​റ്റ് ബ​​സ് കാ​​ത്തു​​നി​​ൽ​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് യാ​​ത്ര​​ക്കാ​​ർ. ട്രെ​​യി​​നി​​ൽ വ​​ന്നി​​റ​​ങ്ങി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന ജോ​​ലി​​ക്കാ​​ർ ഏ​​റെ​​യും ഇ​​തു​​വ​​ഴി​​യാ​​ണ് ക​​ട​​ന്നു പോ​​കു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മെ മ​​റ്റു യാ​​ത്ര​​ക്കാ​​രു​​മു​​ണ്ട്.

ചാ​​ലു​​കു​​ന്നി​​ലും യാ​​ത്ര​​ക്കാ​​ർ​​ക്ക് ദു​​രി​​തം ത​​ന്നെ. ഇ​​വി​​ടെ​​യും ഒ​​രു ക​​ട​​പോ​​ലു​​മി​​ല്ല ക​​യ​​റി നി​​ൽ​​ക്കാ​​ൻ. ഇ​​വി​​ടെ വെ​​യി​​റ്റിം​​ഗ് ഷെ​​ഡ് പ​​ണി​​യാ​​നു​​ള്ള സ്ഥ​​ല​​മി​​ല്ല. സ്റ്റോ​​പ്പ് പു​​ന​​ർ​​നി​​ർ​​ണ​​യി​​ക്കു​​ക​​യ​​ല്ലാ​​തെ മ​​റ്റു മാ​​ർ​​ഗ​​മി​​ല്ല.