ന​ഗ​ര​മ​ധ്യ​ത്തി​ൽ വ​ൻ പു​ക​യി​ല​വേ​ട്ട
Tuesday, June 11, 2019 11:30 PM IST
കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന പു​ക​യി​ല​വേ​ട്ട​യി​ൽ നാ​ലു ചാ​ക്കു​ക​ളി​ലാ​യി 3258 പാ​ക്ക​റ്റ് ഹാ​ൻ​സ് അ​ട​ക്ക​മു​ള്ള നി​രോ​ധി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ഈ​രാ​റ്റു​പേ​ട്ട ചേ​ന്നാ​ട് ക​വ​ല പു​ളി​ത്തൊ​ട്ടി​യി​ൽ ഷ​ഹീ​ർ (30), കൊ​ല്ലം​പ​റ​ന്പി​ൽ അ​ജ്മ​ൽ (24), ഹു​സൈ​ൻ (22), വ​രി​ക്കാ​നി​ക്കു​ന്നേ​ൽ സ​ഹ​ൽ (26) എ​ന്നി​വ​രെ​യാ​ണ് വെ​സ്റ്റ് സി​ഐ വി.​എ​സ്. പ്ര​ദീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ തു​റ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ റെ​യി​ൻ ബോ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
വ​യ​സ്ക​ര​യി​ൽ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് എ​ത്തു​ന്ന ഇ​ട​വ​ഴി​യി​ലെ ക​ട​യി​ൽ ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നു വി​വ​രം ല​ഭി​ച്ച​തി​നേ തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ ക​ട​യു​ട​മ​യ്ക്കു ക​ച്ച​വ​ട​ക്കാ​രു​ടെ ഫോ​ണ്‍ കോ​ൾ വ​രി​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നു പോ​ലീ​സ് സം​ഘം കെ​കെ റോ​ഡി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘ​ത്തി​ൽ​നി​ന്നും നാ​ലു​ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 3150 പാ​ക്ക​റ്റ് ഹാ​ൻ​സും, 60 പാ​ക്ക​റ്റ് രാ​ജാ എ​ന്ന ല​ഹ​രി​മ​രു​ന്നും, 48 പാ​ക്ക​റ്റ് കൂ​ൾ ലി​പ്പും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​എ​സ്ഐ​മാ​രാ​യ കെ.​കെ. പ്ര​സാ​ദ്, ബാ​ബു​രാ​ജ്, ജോ​ബി ജേ​ക്ക​ബ്, സി​പി​ഒ സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​ഞ്ചു രൂ​പ​യ്ക്കു വാ​ങ്ങു​ന്ന ല​ഹ​രി മ​രു​ന്നു​ക​ൾ 50 രൂ​പ​യാ​ണു ക​ട​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​വ​യു​ടെ മൊ​ത്ത​വി​ത​ര​ണ​ക്കാ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​വ​ർ. പ്ര​തി​ക​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.