അ​​ടി​​യ​​ന്ത​​ര​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ നേ​​രി​​ടാ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ​​ജ്ജം
Tuesday, June 11, 2019 11:30 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ കേ​​ന്ദ്ര ദ്രു​​ത​​ക​​ർ​​മ​​നിവാരണ സേ​​ന​​യെ​​ത്തി. ആ​​ശു​​പ​​ത്രി കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്ക് അ​​പ​​ക​​ട​​മോ തീ ​​പി​​ടി​​ത്ത​​മോ ഉ​​ണ്ടാ​​യാ​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്വീ​​ക​​രി​​ക്കേ​​ണ്ട ന​​ട​​പ​​ടി ആ​​ശു​​പ​​ത്രി​​യി​​ൽ സ​​ജ്ജ​​മാ​​ണോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നാ​​ണ് സം​​ഘ​​മെ​​ത്തി​​യ​​ത്.
ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു സേ​​ന​​യു​​ടെ സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ മാ​​രി​​ക് അ​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ഞ്ചം​​ഗ സം​​ഘ​​മാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​യ​​ത്.
വാ​​ർ​​ഡു​​ക​​ൾ, തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ, ജ​​ന​​റേ​​റ്റ​​ർ സം​​വി​​ധാ​​നം, വെ​​ള്ളം ശേ​​ഖ​​രി​​ക്കു​​വാ​​നു​​ള്ള സം​​വി​​ധാ​​നം എ​​ന്നി​​വ ആ​​ർ​​എ ഒ ​​ഡോ. ആ​​ർ.​​പി. ര​​ഞ്ചി​​ൻ വി​​ശ​​ദീ​​ക​​രി​​ച്ച് കൊ​​ടു​​ക്കു​​ക​​യും സം​​ഘം നേ​​രി​​ൽ ക​​ണ്ട് ബോ​​ധ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഒ​​രു വ​​ർ​​ഷം മു​​ന്പ് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ അ​​പ​​ക​​ടം ഉ​​ണ്ടാ​​യാ​​ൽ അ​​തി​​നെ അ​​തി​​ജീ​​വി​​ക്കു​​ന്ന​​തി​​ന്നു വേ​​ണ്ടി ത​​യ്യാ​​റാ​​ക്കി​​യ 21 നി​​ർ​​ദേ​​ശ​​മ​​ട​​ങ്ങി​​യ മാ​​ർ​​ഗ​​രേ​​ഖ​​യു​​ടെ കോ​​പ്പി ഡോ. ​​ര​​ഞ്ചി​​ൻ സം​​ഘ​​ത്ത​​ല​​വ​​ന് കൈ​​മാ​​റി.
കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്ക് അ​​പ​​ക​​ടം സം​​ഭ​​വി​​ക്കു​​ക​​യോ, തീ ​​പി​​ടി​​ത്ത​​മ​​ട​​ക്ക​​മു​​ള്ള ദു​​ര​​ന്ത​​മോ ഉ​​ണ്ടാ​​യാ​​ൽ ചെ​​യ്യേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ ചെ​​യ്യാ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ​​ന്ന​​ദ്ധ​​മാ​​ണെ​​ന്നും ആ​​ശ​​ങ്ക വേ​​ണ്ടെ​​ന്നും പ​​രി​​ശോ​​ധ​​ന​​യി​​ൽ എ​​ല്ലാ​​വി​​ധ സ​​ജ്ജീ​​ക​​ര​​ണ​​വും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഉ​​ണ്ടെ​​ന്നു​​ള്ള​​ത് സ​​ന്തോ​​ഷ​​മു​​ള​​വാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് സം​​ഘ​​ത്ത​​ല​​വ​​ൻ മാ​​രി​​ക്ക് അ​​ലി അ​​റി​​യി​​ച്ചു. ഇ​​ന്ന് സം​​ഘം ജി​​ല്ലാ ആ​​ശു​​പ​​ത്രി സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്ന് ഇ​​ൻ​​സ്പെ​​ക്ട​​ർ രാ​​ജു തോ​​മ​​സ് അ​​റി​​യി​​ച്ചു.