പിഎസ്ഡബ്ല്യുഎസ് അരുവിത്തുറ സോൺ വാർഷികം ഇന്ന്
1560961
Tuesday, May 20, 2025 12:01 AM IST
അരുവിത്തുറ: പിഎസ്ഡബ്ല്യുഎസ് അരുവിത്തുറ സോൺ വാർഷികം അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ ഇന്നു നടക്കും. രാവിലെ 9.30നു രജിസ്ട്രേഷൻ. പത്തു മുതൽ 11വരെ "കുടുംബങ്ങൾ ആധുനിക ലോകത്തിൽ' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. പി.എം. ചാക്കോ സെമിനാർ നയിക്കും. 11ന് പൊതുസമ്മേളനം പിഎസ്ഡബ്ല്യുഎസ് രൂപത ഡയറക്ടർ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്യും. അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും.
അരുവിത്തുറ സോൺ പ്രൊമോട്ടർ ജോജോ പ്ലാത്തോട്ടം, സോൺ കോ-ഓർഡിനേറ്റർ ശാന്തമ്മ ജോസഫ്, സിസ്റ്റർ ജാൻസി രാമരത്ത്, റീജൻ കോ-ഓർഡിനേറ്റർ സിബി കണിയാംപടി, കളത്തൂക്കടവ് കർഷക ഫെഡറേഷന് പ്രസിഡന്റ് സിബി പ്ലാത്തോട്ടം, സോണ്‍ കൗണ്‍സില്‍ അംഗം ലിൻസി കുന്നക്കാട്ട് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ മികച്ച സ്വാശ്രയസംഘം, വനിതാ ഗ്രൂപ്പ്, പുരുഷ ഗ്രൂപ്പ് എന്നിവയ്ക്ക് സമ്മാനം നൽകും.
സോൺ വാർഷികത്തോടനുബന്ധിച്ച് അഗ്രിമ പാലാ, വിവിധ ഗ്രൂപ്പുകളുടെ സ്റ്റാളുകൾ, സ്നേഹഗിരി സിസ്റ്റേഴ്സിന്റെ നൈറ്റിമേള എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.