നെല്കാര്ഷികമേഖലയിലെ പ്രശ്നങ്ങള്‍: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്കി
1515131
Monday, February 17, 2025 6:48 AM IST
ചങ്ങനാശേരി: നെല്‍കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെല്‍ കര്‍ഷക സംരക്ഷണസമിതി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്കി.
നെല്‍ കര്‍ഷകര്‍ക്കായി കേന്ദ്രം അനുവദിക്കുന്ന എംഎസ്പി ആനുകൂല്യം കാലതാമസം കൂടാതെ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും രണ്ടാം വിശാല കുട്ടനാട് പാക്കേജ് അനുവദിക്കണമെന്നും നെല്‍ കര്‍ഷകരെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
രക്ഷാധികാരി കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വൈസ് പ്രസിഡന്റുമാരായ ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി.വേലായുധന് നായര്‍, ജി. സൂരജ്, സുഭാഷ് പറമ്പിശേരി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.