കോ​​​ട്ട​​​യം: കോ​​​ട്ട​​​യം റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍നി​​​ന്നു 7.1 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ് ക​​​ണ്ടെ​​​ടു​​​ത്തു. കോ​​​ട്ട​​​യം എ​​​ക്‌​​​സൈ​​​സ് സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​ക്വാ​​​ഡും ആ​​​ര്‍പി​​​എ​​​ഫും കോ​​​ട്ട​​​യം റെ​​​യി​​​ല്‍വേ പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യി പ്ലാ​​​റ്റ് ഫോ​​​മി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് നാ​​​ലി പൊ​​​തി​​​ക​​​ളാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ക​​​ഞ്ചാ​​​വ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ച​​​വ​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍ജി​​​ത​​​മാ​​​ക്കി.

കോ​​​ട്ട​​​യം ഡെ​​​പ്യൂ​​​ട്ടി എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ആ​​​ര്‍. ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ നി​​​ര്‍ദേ​​​ശാ​​​നു​​​സ​​​ര​​​ണം കോ​​​ട്ട​​​യം അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എം. ​​​സൂ​​​ര​​​ജ്, കോ​​​ട്ട​​​യം എ​​​ക്‌​​​സൈ​​​സ് സ്‌​​​പെ​​​ഷ​​​ല്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ പി.​​​ജി. രാ​​​ജേ​​​ഷ്, എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് ബ്യൂ​​​റോ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ജി. ​​​കി​​​ഷോ​​​ര്‍, ആ​​​ര്‍പി​​​എ​​​ഫ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ എ​​​ന്‍.​​​എ​​​സ്. സ​​​ന്തോ​​​ഷ്,

കോ​​​ട്ട​​​യം റെ​​​യി​​​ല്‍വേ പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ റെ​​​ജി പി. ​​​ജോ​​​സ​​​ഫ്, എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സ്‌​​​ക്വാ​​​ഡ് ഇ​​​ന്‍സ്പെ​​​ക്ട​​​ര്‍ ഫി​​​ലി​​​പ്പ് തോ​​​മ​​​സ്, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍മാ​​​രാ​​​യ ബൈ​​​ജു​​​മോ​​​ന്‍, ര​​​ഞ്ജി​​​ത്ത് കെ. ​​​ന​​​ന്ത്യാ​​​ട്ട്, എം. ​​​നൗ​​​ഷാ​​​ദ്, സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​ക്വാ​​​ഡ് സി​​​വി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍ കെ. ​​​സു​​​നി​​​ല്‍കു​​​മാ​​​ര്‍, ആ​​​ര്‍പി​​​എ​​​ഫ് വി​​​ഭാ​​​ഗം എ​​​എ​​​സ്‌​​​ഐ എ​​​സ്. സ​​​ന്തോ​​​ഷ് കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ റെ​​​യ്ഡി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.