"കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിന് ഇന്നു ജില്ലയിൽ തുടക്കം
1485544
Monday, December 9, 2024 5:09 AM IST
കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിന് ഇന്നു ജില്ലയിൽ തുടക്കമാകും.
രാവിലെ 10 മുതൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കോട്ടയം താലൂക്ക് തല അദാലത്ത് നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,
എംപിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷരായ ബിൻസി സെബാസ്റ്റ്യൻ, ലൗലി ജോർജ്, നഗരസഭാംഗം സിൻസി പാറയിൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ പങ്കെടുക്കും.
വൈക്കം താലൂക്കിലെ അദാലത്ത് 10ന് രാവിലെ 10 മുതൽ വൈക്കം വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. മീനച്ചിൽ താലൂക്കിലെ അദാലത്ത് 13ന് രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും ചങ്ങനാശേരി താലൂക്കിലേത് 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും.
ഡിസംബർ പന്ത്രണ്ടിന് നടക്കേണ്ട കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്ത് മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.