കോ​ട്ട​യം: അ​മ്മ​യെ​യും മ​ക​ളെ​യും ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണം അ​പ​ഹ​രി​ച്ചു​വെ​ന്നാ​രോ​പി​ച്ചു മു​ണ്ട​ക്ക​യം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി ഏ​ന്ത​യാ​ര്‍ പ്ലാ​പ്പ​ള്ളി മൂ​ത്ത​ശേ​രി​യി​ല്‍ എം.​പി. സ​ജി​മോ​നെ (41) കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍ഡ് സെ​ഷ​ന്‍സ് (അ​ഞ്ച്) ജ​ഡ്ജി മോ​ഹ​ന്‍ കൃ​ഷ്ണ​ന്‍ വെ​റു​തെ​വി​ട്ട് ഉ​ത്ത​ര​വാ​യി.

കൂ​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി ചി​ല​മ്പി​ക്കു​ന്നേ​ല്‍ ത​ങ്ക​മ്മ (80), മ​ക​ള്‍ സി​നി (40) എ​ന്നി​വ​രെ 2019 മാ​ര്‍ച്ച് 29നു ​വൈ​കു​ന്നേ​രം ആ​റി​നു വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി ചു​റ്റി​ക ഉ​പ​യോ​ഗി​ച്ചു കൊ​ല ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

കൊ​ല്ല​പ്പെ​ട്ട സി​നി​യും സ​ജി​മോ​നും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സി​നി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

സി​നി വി​വാ​ഹ​മോ​ചി​ത​യാ​യി​രു​ന്നു. നാ​ല് ദി​വ​സം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് പ്ര​തി അ​വി​ടെ ചെ​ന്നി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗം വാ​ദം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 64 സാ​ക്ഷി​ക​ളി​ല്‍ 44 പേ​രെ വി​സ്ത​രി​ച്ചു. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണു കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

മൃ​ത​ദേ​ഹം അ​ഴു​കി​യ​തോ​ടെ തെ​ളി​വു​ക​ള്‍ പൂ​ര്‍ണ​മാ​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന​തി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​തി​ഭാ​ഗ​ത്തു​നി​ന്ന് സാ​ക്ഷി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കൊ​ല്ല​പ്പെ​ട്ട​ത് ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​ക​ളാ​യ​തി​നാ​ല്‍ പ​രി​ച​യ​മു​ള്ള ആ​രോ ആ​യി​രി​ക്കാം കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ എ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തു​ട​ര്‍ന്നാ​ണ് ഈ ​വീ​ട്ടി​ല്‍ കൃ​ഷി​മേ​ല്‍നോ​ട്ടം ന​ട​ത്തി​യി​രു​ന്ന സ​ജി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​ച്ച​ത്.

അ​പ​ഹ​രി​ച്ച ആ​ഭ​ര​ണം പ​തി​നാ​യി​രം രൂ​പ​യ്ക്കു പ്ര​തി പ​ണ​യം വ​ച്ച​താ​യി ക​ണ്ടെ​ങ്കി​ലും ചു​റ്റി​ക പോ​ലും ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കു​വേ​ണ്ടി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​രാ​യ പ്രി​യ ആ​ര്‍. ച​ന്ദ്ര​ന്‍, ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.