നിർമിതബുദ്ധി വികസനം; ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി
1483127
Friday, November 29, 2024 10:05 PM IST
അരുവിത്തുറ : സെന്റ് ജോർജ് കോളജിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർമത ബുദ്ധി വികസനം പ്രമേയമാക്കി ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി. അഞ്ചു ദിവസങ്ങളായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ കോളജ് ഓഫ് എൻജിനിയിറിംഗ് പ്രിൻസിപ്പൽ ഡോ.എം.വി.രാജേഷ് നിർവഹിച്ചു.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ലൈബ്രറിയൻ ജാസിമുദ്ദീൻ, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ ഡോ.റൂബി മാത്യു, ഡോ.എം.ആർ.അമൽ, കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഷൈലേഷ് ശിവൻ എന്നിവർ വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നയിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ്, കോളജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.സുമേഷ് ജോർജ്, നാക്ക് കോ-ഓർഡിനേറ്റർ ഡോ.മിഥുൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.