പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​റി​ൽ വി​നോ​ദ​യാ​ത്ര​ക​ൾ ന​ട​ത്തു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​ന് ച​തു​രം​ഗ​പ്പാ​റ യാ​ത്ര​യാ​ണ്. സീ​റ്റൊ​ന്നി​ന് 800 രൂ​പ​യാ​ണ് നി​ര​ക്ക്.

എ​ട്ടി​ന് മ​ല​ക്ക​പ്പാ​റ യാ​ത്ര- 920 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. 14ന് ​അ​യ്യ​പ്പ​ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ തീ​ർ​ഥ​യാ​ത്ര​യാ​ണ്. കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ, പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര. ടി​ക്ക​റ്റ് നി​ര​ക്ക് 830 രൂ​പ​യാ​ണ്.

23ന് ​അ​റ​ബി​ക്ക​ട​ലി​ൽ ആ​ഡം​ബ​ര ക്രൂ​യി​സ് നെ​ഫ​ർ​റ്റി​റ്റി​യി​ലെ ഉ​ല്ലാ​സ​യാ​ത്ര. 3560 രൂ​പ​യാ​ണ് നി​ര​ക്ക്. 28ന് ​അ​ട​വി, ഗ​വി, പ​രു​ന്തും​പാ​റ യാ​ത്ര, 1600 രൂ​പ​യാ​ണ് സീ​റ്റൊ​ന്നി​ന്.
ഫോ​ൺ - 9497888032, 949555 8321, 6238657110.