ച​ങ്ങ​നാ​ശേ​രി: ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി ത​ല​ത്തി​ലു​ള്ള നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീ​മി​ന്‍റെ ക്യാ​മ്പ് ക്രി​സ്മ​സ് ദി​നം ഉ​ള്‍പ്പെ​ടു​ത്തി ന​ട​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം.

ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 27 വ​രെ തു​ട​ര്‍ച്ച​യാ​യ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി ക്യാ​മ്പ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 24, 25 തീ​യ​തി​ക​ള്‍ ഒ​ഴി​വാ​ക്കി ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ക്യാ​മ്പ് ന​ട​ത്താ​ന്‍ ആ​ദ്യം നി​ര്‍ദേ​ശം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തു മ​റി​ക​ട​ന്നാ​ണ് ക്രി​സ്മ​സ് ദി​നം ഉ​ള്‍പ്പെ​ടു​ത്തി തു​ട​ര്‍ച്ച​യാ​യി ഏ​ഴു ദി​വ​സ​ങ്ങ​ളി​ല്‍ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 24, 25 തീ​യ​തി​ക​ള്‍ കൂ​ടി ക്യാ​മ്പ് വ​ന്ന​തോ​ടെ നി​ര​വ​ധി കു​ട്ടി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ന​ഷ്ട​മാ​കും. ക്രി​സ്മ​സ് ദി​ന​ത്തി​ലെ കു​ര്‍ബാ​ന​യി​ല്‍പോ​ലും പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. 24, 25 തീ​യ​തി​ക​ള്‍ ഒ​ഴി​വാ​ക്കി ക്യാ​മ്പ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ന്‍റെ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.