ക​ടു​ത്തു​രു​ത്തി: വാ​ര്‍ഡ് വി​ഭ​ജ​ന​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍ഡ് വി​ഭ​ജ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ടു​ത്തു​രു​ത്തി കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

അ​പാ​ക​ത​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ചു തി​രു​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ഇ​ന്ദു​ചൂ​ഡ​ന്‍, ജോ​യി ചാ​ക്കോ മ​ണ​ലേ​ല്‍, ടോ​മി പ്രാ​ല​ടി​യി​ല്‍, മ​ധു എ​ബ്ര​ഹാം, നോ​ബി മു​ണ്ട​യ്ക്ക​ന്‍, കെ.​പി. വി​നോ​ദ്, രാ​ജു മൂ​പ്പ​ന​ത്ത്, എം.​കെ. ശ​ശാ​ങ്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.