കു​റ​വി​ല​ങ്ങാ​ട്: കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് ആ​തി​ഥേ​യ​ർ​ക്കൊ​പ്പം കോ​ട്ട​യം ഗി​രി​ദീ​പ​വും കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ലും. 23-ാമ​ത് സെ​ന്‍റ് ആ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റിന് തി​ര​ശീ​ല​ വീ​ഴുമ്പോ​ൾ ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് ആ​ൻ​സാ​ണ് ജേ​താ​ക്ക​ളെ​ന്ന​തു പ്ര​ത്യേ​ക​ത​യാ​യി.

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ട്ട​യം ഗി​രി​ദീ​പം സ്‌​കൂ​ളും, പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ലും ചാ​മ്പ്യ​​ന്മാ​രാ​യി. ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേരി എ.​കെ.​എം. സ്‌​കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് ആ​ൻ​സ് ജേ​താ​ക്ക​ളാ​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ്റ്റാ​ൻ​ലി ചെ​ല്ലി​യി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മാ​ത്യു വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​ട്ട​യം ജി​ല്ലാ ബാ​സ്‌​ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഡി. ​തേ​മാ​ൻ, സാ​ബു തെ​ങ്ങും​പ​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ബി മാ​ത്തം​കു​ന്നേ​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ഷ വി. ​ജോ​സ​ഫ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.