പാ​ലാ: നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ അ​ത്‌ല​റ്റി​ക് മീ​റ്റി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി മി​ല​ന്‍ സാ​ബുവിന് പോൾ ‍വോ​ള്‍​ട്ടി​ല്‍ സ്വ​ര്‍​ണം.

ല​ക്‌​നൗ​വി​ല്‍ ന​ട​ന്ന നാ​ഷ​ണ​ല്‍ ഗെ​യിം​സി​ല്‍ 17 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മി​ല​ന്‍റെ നേ​ട്ടം. പോ​ള്‍​വോ​ള്‍​ട്ടി​ല്‍ സം​സ്ഥാ​ന റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​ണ് മി​ല​ന്‍.

പി​താ​വി​ന്‍റെ വേ​ര്‍​പാ​ടും അ​മ്മ​യു​ടെ അ​സു​ഖ​വും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് മി​ല​ന്‍റെ സു​വ​ര്‍​ണ നേ​ട്ടം. പാ​ലാ ജം​പ്‌​സ് അ​ക്കാ​ദ​മി​യി​ലെ സ​തീ​ഷ് കു​മാ​റാ​ണ് പ​രി​ശീ​ല​ക​ൻ.

പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ് കാ​ക്ക​ല്ലി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റെ​ജി​മോ​ന്‍ കെ. ​മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ.​ റെ​ജി​മോ​ന്‍ സ്‌​ക​റി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. തോ​മ​സ് എ​ന്നി​വ​ര്‍ മി​ല​നെ അ​ഭി​ന​ന്ദി​ച്ചു.