മേ​രി​ലാ​ൻഡ്: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലിയും ഇ​ട​വ​ക മ​ധ്യസ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാമ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളും ഇന്നുമുതൽ ഡി​സം​ബ​ര്‍ ഒ​ന്നുവരെ ആഘോഷിക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ.​ ഷീ​ന്‍ പാ​ല​യ്ക്ക​ത്ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റും. 5.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​ത്രി ഏ​ഴി​ന് പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ ഗാ​ന​മേ​ള.

പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന ദി​ന​മാ​യ 30നു ​വൈ​കു​ന്നേ​രം 4.30ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഇ​ട​വ​ക​യി​ല്‍നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം കൃ​ത​ജ്ഞ​താബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഡി​സം​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​നും, 9.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30 ന് ​കൂ​രി​യ മെ​ത്രാ​ന്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ റാ​സ അ​ര്‍​പ്പി​ക്കും. 6.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ഷി​ണം. പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ല്‍ 75 ഇ​ന ക​ര്‍​മപ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.