ചേ​ര്‍​പ്പു​ങ്ക​ല്‍: പൂ​ഞ്ഞാ​ര്‍-ഏ​റ്റു​മാ​നൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ൽ പാ​ലാ-ഏ​റ്റു​മാ​നൂ​ര്‍ റോ​ഡി​ല്‍നി​ന്നു ടൗ​ണി​ലേ​ക്കു​ള്ള റോ​ഡി​ല്‍ മീ​നി​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ച​കി​ണി​ത്തോ​ടി​നു കു​റു​കെ​യു​ള്ള ച​കി​ണി​പ്പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് ര​ണ്ടുവർഷം. ഇ​തു​വ​രെ സം​ര​ക്ഷ​ണഭി​ത്തി പു​ന​ര്‍​നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ട്ടില്ല. പ​ണി​ക​ള്‍ ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് അ​ധി​ര​കാ​രി​ക​ള്‍ പ​റ​യാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.​

പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​തി​ലെ ചേ​ര്‍​പ്പു​ങ്ക​ല്‍ ടൗ​ണി​ല്‍കൂ​ടി എ​റ്റു​മാ​നൂ​ര്‍,കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കും തി​രി​കെ പാ​ലാ, ഈ​രാ​ട്ടു​പേ​ട്ട ഭാ​ഗ​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ള്‍ ഇ​പ്പോ​ള്‍ ഹൈ​വേവ​ഴി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത് ടൗ​ണി​ലെ വ്യാ​പാ​രി​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ര്‍ ബ​സ് ക​യ​റാ​ന്‍ സ്റ്റോ​പ്പി​ല്‍ എ​ത്താ​ന്‍ മ​റ്റു ചെ​റു വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യോ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ക​യോ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാണ്. ചെ​റു വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഇതുവഴി ക​ട​ന്നുപോ​കു​ന്ന​ത്. അ​തും ച​ങ്കി​ടി​പ്പോ​ടെ. സ​മീ​പ​ത്തു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂളി​ലേ​ക്കുള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇതുവ​ഴിയാണ് യാത്ര ചെയ്യുന്നത്.