കോ​ട്ട​യം: താ​ലൂ​ക്ക് ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡിസംബർ ഒ​ൻ​പ​തു മു​ത​ൽ 16 വ​രെ കോ​ട്ട​യം ജി​ല്ല​യി​ൽ അ​ഞ്ചു താ​ലൂ​ക്കു​ക​ളി​ലാ​യി ന​ട​ക്കും. മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​ന്‍റെയും റോ​ഷി അ​ഗ​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദാ​ല​ത്തു​ക​ൾ.

ഒ​ൻ​പ​തി​നു കോ​ട്ട​യം താ​ലൂ​ക്കി​ലും പത്തിന് ​ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലും 12ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലും 13ന് ​മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലും 16ന് ​വൈ​ക്കം താ​ലൂ​ക്കി​ലും അ​ദാ​ല​ത്തു​ക​ൾ ന​ട​ക്കും. ഇ​ന്നു മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ, ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള അ​ദാ​ല​ത്ത് കൗ​ണ്ട​റു​ക​ൾ മു​ഖേ​ന​യോ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ആ​റു​വ​രെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും.

ക​രു​ത​ൽ (karuthal.kerala.gov.in ) എ​ന്ന പോ​ർ​ട്ട​ലി​ലൂ​ടെ​യാ​കും അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. പ​രാ​തി​ക​ക്ഷി​യു​ടെ പേ​ര്, വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ, ജി​ല്ല, താ​ലൂ​ക്ക് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പ​രാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ​ക​ർ പ​രാ​തി​യു​ടെ കൈ​പ്പ​റ്റ് ര​സീ​ത് വാ​ങ്ങ​ണം.