താക്കോൽദാനം നടത്തി
1483004
Friday, November 29, 2024 6:36 AM IST
കൊക്കയാർ: പഞ്ചായത്ത് സിഡിഎസും ഇടുക്കി കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി വിവിധ സിഡിഎസുകൾ സമാഹരിച്ച പ്രളയ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നടത്തി. മുണ്ടക്കയം 35ാം മൈലിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഐസിമോൾ ബിപിൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ സി.ആർ. മിനി താക്കോൽ ദാനം നിർവഹിച്ചു. സന്ധ്യ കമൽദാസ്, അൻസൽന സക്കിർ, സ്വർണലത അപ്പുക്കുട്ടൻ, സ്റ്റാന്റലി സണ്ണി, കെ.എൽ. ദാനിയേൽ, പി.വി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.