കോ​ട്ട​യം: നി​ല​വി​ലു​ള്ള ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് സ​ര്‍​വീ​സു​ക​ള്‍ അ​തേ​പ​ടി നി​ല​നി​ര്‍​ത്തു​ക, ദൂ​ര​പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ നി​ല​വി​ലു​ള്ള മു​ഴു​വ​ന്‍ പെ​ര്‍​മി​റ്റു​ക​ളും പു​തു​ക്കി ന​ല്‍​കു​ക,

വി​ദ്യാ​ര്‍​ഥിക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ കേരള പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ന്ന​യി​ച്ചു.

140 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ദൂ​രം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് നി​ഷേ​ധി​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി വി​ധി പാ​ലി​ക്കാ​ത്ത​തി​ല്‍ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജാ​ക്‌​സ​ണ്‍ സി.​ജോ​സ​ഫി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ കൂ​ടി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​സ​ന്‍റ് കെ.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.