പോക്സോ കേസിൽ 55 വർഷം കഠിനതടവും പിഴയും
1482995
Friday, November 29, 2024 6:25 AM IST
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 55 വർഷം കഠിനതടവും 35,000 രൂപ പിഴയും. ചിറക്കടവ് മൂന്നാംമൈൽ മൂങ്ങാത്ര ഭാഗത്ത് മാടപ്പള്ളി ഇടമന അഖിൽ സാബു(25)വിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷിച്ചത്.
ജഡ്ജി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ ത്തുടർന്ന് അന്നത്തെ പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന എൻ. രാജേഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.