കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ട​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് ത​ക​ര്‍​ന്നു, കാ​ൽ​ന​ട​ക്കാ​ർ ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത 183-ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നിലെ ഓ​ട​യ്ക്കു മു​ക​ളി​ലെ സ്ലാ​ബാ​ണ് നാളുകളായി തകർന്നുകിടക്കുന്നത്.

മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യി​ലാ​ണ് സ്ലാ​ബ് ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന​ത്. ആ​ഴ്ച​ക​ള്‍​ക്കു മു​ന്പാ​ണ് ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്പി​ലെ ഓ​ട​യു​ടെ മൂ​ടി മാ​റ്റി​യ​തി​നെത്തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക ഓ​ട​യി​ലേ​ക്ക് വീ​ണ​ത്.

ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്പി​ലും പ​ല​യി​ട​ങ്ങ​ളി​ലും ഓ​ട​യു​ടെ മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ലാ​ബു​ക​ള്‍ ഇ​ള​കി​മാ​റി വ​ലി​യ വി​ട​വു​ക​ളു​ണ്ടാ​യ നി​ല​യി​ലാ​ണ്. മു​ന്പ് ഓ​ട​യു​ടെ വി​ട​വി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ കാ​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ലെ ഓ​ട​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും നി​റ​ഞ്ഞ് വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്പി​ല്‍ മ​ഴ​യ​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​റു​ണ്ട്. അ​പ​ക​ട​ത്തി​ന് കാ​ത്തി​രി​ക്കാ​തെ സ്ലാ​ബു​ക​ള്‍ ശ​രി​യാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​.