കേരള കോണ്‍ഗ്രസ് -എം മാര്‍ച്ച് നടത്തേണ്ടത് ക്ലിഫ് ഹൗസിലേക്ക്
1482808
Thursday, November 28, 2024 7:22 AM IST
കോട്ടയം: വാക്കു പാലിക്കാത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണു കേരള കോണ്‍ഗ്രസ് -എം റബര്‍ വിഷയത്തില്‍ ആദ്യം മാര്‍ച്ച് നടത്തേണ്ടതെന്ന് റബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി.
ഭരണ കാലാവധി ഏറെക്കുറെ പൂര്‍ത്തിയാകുമ്പോഴും റബര്‍ കര്‍ഷകര്‍ക്ക് നല്കിയ പ്രകടനപത്രിക വാഗ്ദാനം ഇതുവരെയും പാലിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇത് മറച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് മാണി ഗ്രൂപ്പിന്റെ ശ്രമം.
റബര്‍ താങ്ങുവില ഉയര്‍ത്തുന്ന കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍പോലും കഴിയാത്ത എംഎല്‍എമാര്‍ റബര്‍ ബോര്‍ഡിലേക്ക് മാര്‍ച്ച് നടത്തുന്നത് കൗതുകകരമാണെന്നും ഹരി പറഞ്ഞു.