മാലിന്യമുക്തം നവകേരളം: ശില്പശാലയ്ക്ക് തുടക്കം
1482806
Thursday, November 28, 2024 7:22 AM IST
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യ വികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശില്പശാല തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബിനു ജോൺ, എസ്. ജോസ്നമോൾ, ശുചിത്വ മിഷൻ സീനിയർ കൺസൾട്ടന്റ് ഷിജു ചന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ് , ശുചിത്വ മിഷൻ കോഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ എസ്. ഐസക്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, എം.ഐ. പ്യാരിലാൽ, സജിത്ത്, സഞ്ജീവ്, എൻ. ജഗജീവൻ എന്നിവർ പങ്കെടുത്തു.
നഗരസഭകളിലെ അധ്യക്ഷർ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവരാണ് ആദ്യ ദിവസത്തെ ശില്പശാലയിൽ പങ്കെടുത്തത്.
ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വാഴൂർ, വൈക്കം, ളാലം ബ്ലോക്കുകളിലെ പഞ്ചായത്തു പ്രതിനിധികളും ഉച്ചകഴിഞ്ഞ് ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലെ പ്രതിനിധികളും ശില്പശാലയിൽ പങ്കെടുക്കും.