പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങളോട് കാണിക്കുന്ന വിവേചനമവസാനിപ്പിക്കണം: യുഡിഎഫ്
1482804
Thursday, November 28, 2024 7:22 AM IST
പാമ്പാടി: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിന് നടത്തുന്ന നീക്കങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി.
തിരുവഞ്ചൂരിലെ വൃദ്ധസദനവും പരിയാരം വെറ്ററിനറി ആശുപത്രിയിലെ ലാബും മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാമ്പാടി വില്ലേജ് ഓഫീസ് നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി യുഡിഎഫ് സമരം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോഷി ഫിലിപ്പ്, കെ.ബി. ഗിരീശന്, ആന്റണി തുപ്പലഞ്ഞി, എന്‍.ഐ. മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.