മ​ണ​ര്‍കാ​ട്: കാ​ലം​ചെ​യ്ത ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വാ​യു​ടെ 30-ാം ഓ​ര്‍മ​ദി​നം മ​ണ​ര്‍കാ​ട് വി​ശു​ദ്ധ മ​ര്‍ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ നാ​ളെ ആ​ച​രി​ക്കും. നാ​ളെ രാ​വി​ലെ 6.30നു ​പ്രാ​ര്‍ഥ​ന, ഏ​ഴി​നു വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ല്‍ കു​ര്‍ബാ​ന, അ​നു​സ്മ​ര​ണ​പ്രാ​ര്‍ഥ​ന. തു​ട​ര്‍ന്നു പാ​ച്ചോ​ര്‍നേ​ര്‍ച്ച വി​ത​ര​ണം.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഇ.​ടി. കു​ര്യാ​ക്കോ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ഇ​ട്ട്യാ​ട​ത്ത്, പ്രോ​ഗ്രാം കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ കെ. ​കു​ര്യാ​ക്കോ​സ് കോ​ര്‍എ​പ്പി​സ്‌​കോ​പ്പ കി​ഴ​ക്കേ​ട​ത്ത്, ട്ര​സ്റ്റി​മാ​രാ​യ പി.​എ. ഏ​ബ്ര​ഹാം, വ​ര്‍ഗീ​സ് ഐ​പ്പ്, ഡോ. ​ജി​തി​ന്‍ കു​ര്യ​ന്‍ ആ​ന്‍ഡ്രൂ​സ്, സെ​ക്ര​ട്ട​റി വി.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ​പ്ര​സം​ഗം ന​ട​ത്തും.

മീ​ന​ടം: മീ​ന​ടം പ​ള്ളി​യി​ല്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വാ​യു​ടെ 30-ാം ഓ​ര്‍മ​ദി​നം ഇ​ന്നു ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 6.30നു ​സ​ന്ധ്യാ​ന​മ​സ്‌​കാ​രം, ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, ഫാ. ​കു​ര്യ​ന്‍ മാ​ത്യു വ​ട​ക്കേ​പ്പ​റ​മ്പി​ല്‍, വി​കാ​രി ഫാ. ​സ്വോ​ബി മാ​ത്യു മൂ​ല​യി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 8.30നു ​നേ​ര്‍ച്ച​സ​ദ്യ.

മീ​ന​ടം: സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് പ​ള്ളി​യി​ല്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യു​ടെ 30-ാം ഓ​ര്‍മ​ദി​നം ഇ​ന്നാ​ച​രി​ക്കും. വൈ​കു​ന്നേ​രം 6.30നു ​സ​ന്ധ്യാ​ന​മ​സ്‌​കാ​രം, ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, 8.30നു ​നേ​ര്‍ച്ച​സ​ദ്യ.

പു​തു​പ്പ​ള്ളി: സെ​ന്‍റ് ജോ​ര്‍ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വയു​ടെ 30-ാം ഓ​ര്‍മ​ദി​നം ഇ​ന്നാ​ച​രി​ക്കും. 6.30നു ​സ​ന്ധ്യാ​പ്രാ​ര്‍ഥ​ന, ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ. ​നൈ​നാ​ന്‍ ഫി​ലി​പ്പ് എ​ട്ടു​പ​റ​യി​ല്‍. പാ​ച്ചോ​ര്‍ നേ​ര്‍ച്ച വി​ത​ര​ണം.

പാ​മ്പാ​ടി: മാ​ര്‍ ഏ​ലി​യാ​സ് ദ​യ​റാ​യി​ല്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വയു​ടെ 30-ാം ഓ​ര്‍മ​ദി​നം ഇ​ന്നാ​ച​രി​ക്കും. സിം​ഹാ​സ​ന പ​ള്ളി​ക​ളു​ടെ സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ദീ​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ ന​മ​സ്‌​കാ​രം. ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന. 8.30നു ​ നേ​ര്‍ച്ച സ​ദ്യ.