സംരംഭകത്വ സെമിനാർ
1482758
Thursday, November 28, 2024 6:01 AM IST
ഈരാറ്റുപേട്ട: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസിന്റെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, തിടനാട് എന്നീ പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ സംരംഭകത്വ സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി.
എസ്ബിഐ റീജണൽ മാനേജർ എൻ.വി. സാംകുമാർ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകർക്കുള്ള ലോണുകളെ സംബന്ധിച്ചിട്ടുള്ള വിഷയാവതരണം റിലേഷൻഷിപ്പ് മാനേജർ രാകേഷ് വിജയൻ നയിച്ചു.
മുനിസിപ്പാലിറ്റിയിൽനിന്നും വിവിധ പഞ്ചായത്തുകളിൽനിന്നും 150ഓളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ ചീഫ് മാനേജർ പി.കെ. രവി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ സജിന, ജി. ലക്ഷ്മി, ജനറ്റ് ആൻഡ്രൂസ്, സുബി വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.