മാനത്തൂര്‍-മറ്റത്തിപ്പാറ റോഡ് തകര്‍ന്നു
1482756
Thursday, November 28, 2024 6:01 AM IST
രാമപുരം: മാനത്തൂര്‍-മറ്റത്തിപ്പാറ റോഡ് തകര്‍ന്നിട്ട് നാളുകളായിട്ടും തിരിഞ്ഞുനോക്കാതെ അധികാരികളുടെ അവഗണനയെന്ന് ആക്ഷേപം. പൂക്കളം കവല മുതലാണ് റോഡ് കൂടുതലായും തകര്‍ന്നു കിടക്കുന്നത്.
ഈ പ്രദേശത്ത് താമസിക്കുന്ന നിരവധി വീട്ടുകാര്‍ നിത്യേന ഉപയോഗിക്കുന്ന വഴിയാണിത്. മേലുകാവ് പിഡബ്ല്യുഡിയുടെ കീഴില്‍ വരുന്ന ഈ റോഡ് മറ്റത്തിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞച്ചന് മിഷണറി ഭവനിലേക്കുള്ള പ്രധാന റോഡാണ്. മറ്റത്തിപ്പാറയിലേക്ക് എത്തുന്ന നിരവധി സഞ്ചാരികളും പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.