പാലാ സെന്റ് ജോസഫ്സ് എൻജി. കോളജില്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചു
1482754
Thursday, November 28, 2024 5:56 AM IST
പാലാ: സെന്റ് ജോസഫ് ഓട്ടോണമസ് എന്‍ജിനിയറിംഗ് കോളജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച എടിഎല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമായ എഫ്ഡിപിക്കു തുടക്കമായി.
എഐസിടിഇയുടെ സഹകരണത്തില്‍ നടക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമാണിത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്ന വിഷയത്തില്‍ ഭാവി കണക്ടിവിറ്റി ഇന്‍സൈറ്റ്സ്, ഇംപ്ലിമെന്റേഷന്‍, സെക്യൂരിറ്റി എന്നിവയെപ്പറ്റി ചര്‍ച്ചചെയ്യുന്നതാണ് എഫ്ഡിപി.
എല്‍ഒടി സാങ്കേതികവിദ്യയുടെ അതിവേഗം വളരുന്ന മേഖലയില്‍ വിവിധ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റികളുടെയും ഗവേഷണ പണ്ഡിതന്മാരുടെയും അറിവും നൈപുണ്യവും വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിവിധ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങള്‍, വ്യവസായ വിദഗ്ധര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പാലക്കാട് ഐഐടി ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ശബരിമല മണികണ്ഠന് ഉദ്ഘാടനം ചെയ്തു.
ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പുരയിടത്തില്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.