കര്‍ഷകര്‍ക്ക് ന്യായവിലയും വ്യവസായികള്‍ക്ക് ആഭ്യന്തര റബറും ഉറപ്പുവരുത്തണം: റബര്‍ ഡീലേഴ്സ് അസോസിയേഷന്
1482753
Thursday, November 28, 2024 5:56 AM IST
പാലാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായ വിലസ്ഥിരത ഉറപ്പു വരുത്തണമെന്ന് മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ആഭ്യന്തര വിപണിയില്‍ റബര്‍ലഭ്യത കുറവായതിനാല്‍ വ്യവസായികള്‍ അനിയന്ത്രിതമായ റബര്‍ ഇറക്കുമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ന്യായവില ഉറപ്പാക്കിയാല്‍ കര്‍ഷകര്‍ ടാപ്പിംഗ് ഊര്‍ജിതമാക്കി അതുവഴി ആഭ്യന്തര വിപണിയില്‍ ആവശ്യമായ റബര്‍ ലഭ്യമാക്കുമെന്നും റബര്‍ ഇറക്കുമതി കുറയുകയും ചെയ്യുമെന്ന് മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു.
അസോസിയേഷന്റെ സ്ഥാപകനേതാവും രക്ഷാധികാരിയുമായ ഒ.വി. തോമസ് ഉണ്ണിക്കുന്നേലിനെ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ദേവസ്യാച്ചന് മറ്റത്തില്‍ പൊന്നാടയണിയിച്ചു.
പ്രസിഡന്റ് സോജന് തറപ്പേലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ജോസുകുട്ടി പൂവേലില്‍, വി.എ. സിബി, ഗില്‍ബി നെച്ചിക്കാട്ട്, സുരിന്‍ പൂവത്തിങ്കല്‍, ജോയി അയ്മനത്തില്‍, തങ്കച്ചന് പുളിയാര്‍മറ്റം, റോയി തെക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.