ദൈവദാസന് ഫാ. ആര്‍മണ്ട് മാധവത്ത് അനുസ്മരണ സമ്മേളനം 30ന്
1482750
Thursday, November 28, 2024 5:56 AM IST
മരങ്ങാട്ടുപിള്ളി: കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ദൈവദാസന് ഫാ. ആര്‍മണ്ട് മാധവത്ത് കൃതജ്ഞതാബലിയും അനുസ്മരണ സമ്മേളനവും 30നു മരങ്ങാട്ടുപിള്ളിയില്‍ നടത്തും. രാവിലെ 10.30നു സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. 1
1.45 നു പാരിഷ് ഹാളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിയമ്പ്ര കുടുംബയോഗം രക്ഷാധികാരി റവ.ഡോ. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി.കെ. ജോസ് മുഖ്യപ്രഭാഷണവും നടത്തും.
പാലയ്ക്കാട്ടുമല മാധവത്ത് ഫ്രഞ്ചിയുടെയും കുടക്കച്ചിറ കീരമ്പനാല്‍ റോസമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമനായി 1930 നവംബര്‍ 25നാണ് ഫാ. ആർമണ്ട് ജനിച്ചത്. അജ്മീറിലും ഗോവയിലുമുള്ള പഠനശേഷം 1954 മേയ് 13നു സഭാവസ്ത്രം സ്വീകരിച്ചു. 1960 മാര്‍ച്ച് 25ന് ഊട്ടി രൂപത പ്രഥമ മെത്രാന് മാര്‍ ആന്റണി പടിയറയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1971ല്‍ ഭരണങ്ങാനം അസീസി സെമിനാരി റെക്ടറായി.
പാലാ രൂപത ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചത് ഫാ. ആര്മണ്ടാണ്.
ദാരിദ്ര്യത്തിലും എളിമയിലും പ്രാര്‍ഥനയിലും പരിത്യാഗത്തിലും സാഹോദര്യത്തിലും സമഭാവനയിലും ജീവിച്ച ഫാ. ആര്‍മണ്ട് 2001 ജനുവരി 12നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തില്‍ സംസ്കാരം നടത്തി. ജൂലൈ 13നു ദൈവദാസനായി പ്രഖ്യാപിച്ചു.