ബിഎസ്എൻഎൽ ജീവനക്കാർ ധർണ നടത്തി
1482745
Thursday, November 28, 2024 5:56 AM IST
കോട്ടയം: ജില്ലയിലെ ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ ജീവനക്കാരും ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫീസിനു മുന്പിൽ ധർണ നടത്തി. രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങളിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ധർണ.
ശമ്പള, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ഫോർ ജി, ഫൈവ് ജി എന്നിവ തുടങ്ങുന്നതിലെ കാലതാമസം ഒഴിവാക്കുക, രണ്ടാം വിആർഎസ് നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകുക, ഇപിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സാബു ടി. കോശി, ടി.കെ. ജിജോമോൻ, പി.ആർ. സാബു, വി. കാർത്തികേയൻ, ആർ. അമൃതകുമാർ, പി.ആർ. അജയകുമാർ, പി.ആർ. മോഹനൻ, സുമിത് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.