ദേശീയ നിയമദിനം ആഘോഷിച്ചു
1482744
Thursday, November 28, 2024 5:43 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയുടെ ആഭിമുഖ്യത്തില്‍ ദേശീയ നിയമദിനം ആഘോഷിച്ചു. മുന്‍ കേരള ഹൈക്കോടതി ജഡ്ജിയും മുന്‍ ഉപലോകായുക്തയുമായിരുന്ന ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
നിയമ വിദ്യാർഥികള്‍ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത എന്താണെന്ന് ശരിയായി മനസിലാക്കണമെന്നും ഭരണഘടനയുടെ ആമുഖ്യത്തില്‍ ഉള്‍പ്പെടുത്തി അതിനെ ശക്തിപ്പെടുത്തിയതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ വച്ചുപുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോളി ജയിംസ്, മാനേജർ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പൽ ഡോ. ഗിരിശങ്കര്‍, സീനിയർ അസിസ്റ്റന്റ് പ്രഫ. ജോസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
യോഗാനന്തരം വിദ്യാര്‍ഥികൾ അവതരിപ്പിച്ച വിവിധ ഭരണഘടനാ സംബന്ധിയായ വിഷയങ്ങളെ അധികരിച്ചുള്ള ആവിഷ്കാരങ്ങള്‍ നടത്തി.
നിയമദിനാഘോഷങ്ങളുടെ വിളംബരത്തിന്റെ ഭാഗമായി പൊടിമറ്റത്തുള്ള സെന്റ് ഡൊമിനിക്സ് കോളജ് അങ്കണത്തില്‍ ഭരണഘടനയില്‍ അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിവിധ വിവക്ഷകൾ ഫ്ലാഷ്മോബിലൂടെ അവതരിപ്പിച്ചു.