കാഞ്ഞിരപ്പള്ളിയിലെ റോഡുകൾക്ക് 7.1 കോടി ആവശ്യപ്പെട്ട് അപേക്ഷ
1482743
Thursday, November 28, 2024 5:43 AM IST
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്കു കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ 7.1 കോടി രൂപയുടെ പട്ടിക സമര്‍പ്പിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു.
ധനവകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബറിനകം ഭരണാനുമതി ലഭ്യമാക്കുന്നതിനും 2025 ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ചീഫ് വിപ്പ് അറിയിച്ചു.